2023 ലെ ലീഗ് കപ്പ് സെമിഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും ഫിലാഡൽഫിയ യൂണിയനും തമ്മിൽ ഏറ്റുമുട്ടും. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇന്റർ മിയാമി മികച്ച പ്രകടനമാണ് ലീഗ്സ് കപ്പിൽ പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഇന്റർ മിയാമി ലീഗ്സ് കപ്പിന്റെ സെമി ഫൈനൽ വരെ എത്തി നില്കുന്നു.
മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ, ഇന്റർ മിയാമി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്നാൽ, ഈ സെമി-ഫൈനൽ മത്സരത്തിൽ ഇതുവരെ ഉള്ളത് പോലെയല്ല കാര്യങ്ങൾ. MLS ഈസ്റ്റേൺ കോൺഫറൻസിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഫിലാഡൽഫിയ യൂണിയനാണ് സെമി ഫൈനൽ ഇന്റർ മിയാമിയുടെ എതിരാളി.
അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ഒരു കളി പോലും ഇന്റർ മിയാമി MLS വമ്പന്മാരായ ഫിലാഡൽഫിയയോട് വിജയിച്ചിട്ടില്ല.
എന്നാൽ ഇത്തവണ മെസ്സിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ മാറിമറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്റർ മിയാമി vs ഫിലാഡൽഫിയ യൂണിയൻ കിക്ക് ഓഫ് ടൈം, ലൈവ് സ്ട്രീമിംഗ്
ഓഗസ്റ്റ് 15, ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4 മണിക്കാണ് ഇന്റർ മിയാമി ഫിലാഡൽഫിയ ലീഗ്സ് കപ്പ് സെമിഫൈനൽ. ഫിലാഡൽഫിയ ഹോം ഗ്രൗണ്ടായ സുബാറു പാർക്കിലാണ് മത്സരം.
ഇന്ത്യയിലെ പ്രേക്ഷകർക്ക് ആപ്പിൾ ടിവിയിൽ ഇന്റർ മിയാമിയും ഫിലാഡൽഫിയ യൂണിയനും തമ്മിലുള്ള 2023 ലീഗ്സ് കപ്പ് സെമിഫൈനൽ മത്സരത്തിന്റെ ലൈവ് കാണാൻ കഴിയും.