Author: footemxtra.com

ലോകോത്തര ഫുട്ബോൾ ലീഗുകൾ ആയ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങിയ പല മത്സരങ്ങളും കായിക പ്രേമികൾക്ക് എവിടെ അല്ലെങ്കിൽ എങ്ങനെ കാണും എന്ന് അറിയാറില്ല. എന്നാൽ, ഈ മൂന്ന് ലീഗുകളും ഇന്ത്യയിൽ sports18 ചാനലിൽ കാണാൻ കഴിയും. ഇനിമുതൽ, ഇന്ത്യയുടെ സ്വന്തം ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും നമുക്ക് Sports18 ചാനലിൽ കാണാൻ കഴിയും. ഇന്ത്യയിൽ അതിവേഗം വളരുന്ന ചാനലുകളിലൊന്നാണ് സ്പോർട്സ് 18. 2022 ഏപ്രിലിലാണ് Viacom18 ഈ സ്‌പോർട്‌സ് ചാനൽ ഇന്ത്യയിൽ ആരംഭിച്ചത്. 16 മാസങ്ങൾക്ക് ശേഷം, ഫിഫ ലോകകപ്പ്, വനിതാ ഐപിഎൽ, മുൻനിര ഫുട്‌ബോൾ ലീഗുകളായ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങി നിരവധി മെഗാ സ്‌പോർട്‌സ് ഇവന്റുകൾ ഇതിനകം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന, ഇന്ത്യ vs അയർലൻഡ് പരമ്പരയും ഇന്ത്യയിലെ സ്‌പോർട്‌സ് 18 ചാനലിൽ മാത്രമേ സംപ്രേക്ഷണം ചെയ്യൂ. വരാനിരിക്കുന്ന Sports18 പ്രോഗ്രാമുകളിൽ IND vs IRE,…

Read More

2023 ലെ ലീഗ് കപ്പ് ഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും എംൽഎസിൽ നാലാം സ്ഥാനക്കാരായ നാഷ്‌വില്ലെയും തമ്മിൽ ഏറ്റുമുട്ടും. 47 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഇന്റർ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ എത്തുന്നത്. സെമിഫൈനലിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് മിയാമി നാളെ ഇറങ്ങുക. അതേസമയം, മെക്സിക്കൻ ടീമായ മോൺട്രറേയെ ആണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാഷ്‌വില്ല സെമി ഫൈനലിൽ പരാജയപ്പെടുത്തിയത്. കൂടാതെ, ഇരു ടീമും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ഇന്റർ മിയാമി നാഷ്‌വില്ലയെ 2-1 പരാജയപ്പെടുത്തിയിട്ടുണ്ട്. മെസ്സി തന്നെയാണ് ഇന്റർ മിയാമിയുടെ ഏറ്റവും വലിയ കരുത്ത്. മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ ഇന്റർ മിയാമി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇന്റർ മിയാമി VS നാഷ്‌വില്ല മത്സരം എങ്ങനെ കാണാം? ഇന്റർ മിയാമി vs നാഷ്‌വില്ല മത്സരത്തിന്റെ തത്സമയ ടെലികാസ്റ്റ് ഒരു ടിവി ചാനലിലും ലഭ്യമാകില്ല. ഇന്ത്യയിലെ പ്രേക്ഷകർക്ക് Apple TV+ ആപ്ലിക്കേഷനിലോ…

Read More

പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ യുവേഫ സൂപ്പർ കപ്പിലും ഇതേ കാര്യം തന്നെ. കഴിഞ്ഞ വർഷമായിരുന്നു ജർമൻ വമ്പന്മാരായ ഡോർട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് ടീമായ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് ഹാലാൻഡ് എത്തുന്നത്. താരത്തെ ടീമിലെത്തിക്കാൻ പ്രധാന കാരണവും ഈ ഗോളടി തന്നെയാണ്. 89 മത്സരങ്ങളിൽ നിന്നായി 86 ഗോളുകളാണ് ഹാലാൻഡ് ഡോർട്മുണ്ടിനായ് നേടിയത്. അതിന് മുമ്പ് സാൽസ്‌ബർഗിനായി കളിച്ച താരം അവിടെയും ഗോളടിയുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. 29 മത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് സാൽസ്‌ബർഗിനായി നേടിയത്. എന്നാൽ, ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ലീഗായ പ്രീമിയർ ലീഗിൽ എത്തിയ ഹാലാൻഡ് ഇവിടെ ഗോളടിക്കാൻ കഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. വന്ന ആദ്യ…

Read More

യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ട്രെബിളിന് പിന്നാലെ സൂപ്പർ കപ്പും നേടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ 1-1 ആയ മത്സരത്തിൽ പെനാൽറ്റിയിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തുകയായിരുന്നു. പെനാൽറ്റിയിൽ 5-4 എന്ന സ്‌കോറിൽ ആണ് സിറ്റി വിജയിച്ചത്. ആദ്യ പകുതിയിൽ യൂസഫ് എൽ നെസിരിയുടെ മികച്ച ഹെഡ്ഡറിലൂടെ സെവില്ല മുന്നിട്ടു നിന്നു. പിന്നീട് ഗോൾ എന്ന് തോന്നിപ്പിക്കുന്ന മികച്ച അവസരങ്ങൾ സെവിയ്യയ്ക്ക് ലഭിച്ചെങ്കിലും മാൻ സിറ്റി ഗോൾ കീപ്പർ എഡേഴ്‌സൻ തടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ആയിരുന്നു സിറ്റിയുടെ സമനില ഗോൾ. റോഡ്രിയുടെ പാസിൽ ഇംഗ്ലീഷ് സ്ട്രൈക്കെർ കോൾ പാമറാണ് സ്‌കോർ ചെയ്തത്. ഇതോടെ സമനിലയിലായ മത്സരം പെനൽറ്റിയിലേക്ക് പോയി. പെനാൽറ്റിയിൽ, 5-4 എന്ന നിലയിൽ നിൽക്കവേ അവസാന കിക്ക് എടുക്കാൻ വന്ന സെവിയ്യയുടെ…

Read More

‘സ്പെഷ്യൽ വൺ’ എന്ന് വേണം ജോസ് മൗറീഞ്ഞോയുടെ മികച്ച പരിശീലക ജീവിതത്തെ വിശേഷിപ്പിക്കാൻ. കാരണം, ഫുട്ബോളിൽ ഒരു ചർച്ച സൃഷ്ടിക്കേണ്ടത് എങ്ങനെയാണ് എന്ന് കൃത്യമായി മൗറീഞ്ഞോയ്ക്ക് അറിയാം. മത്സരത്തിൽ ഒരു ഫുട്ബോൾ താരത്തെ കുറച്ച് കളിപ്പിച്ചതാണ് ഇത്തവണയും അദ്ദേഹം ചർച്ചയിൽ എത്തിച്ചിരിക്കുന്നത്. ഇത്തരമൊരു സംഭവം മനഃപൂർവം ചെയ്തതാണെന്നാണ് ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ നിലവിലെ പരിശീലകന്റെ അഭിപ്രായം. കൂടാതെ, മത്സരത്തിൽ അൽബേനിയൻ ക്ലബ്ബായ പാർട്ടിസാനി ടിറാനയെ 2-1ന് റോമ പരാജയപ്പെടുത്തുകയും ചെയ്തു. പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തങ്ങളുടെ അവസാനത്തെ സൗഹൃദ മത്സരമായിരുന്നു എഎസ് റോമ പാർട്ടിസാനി ടിറാനയോട് കളിച്ചത്. മത്സരഫലം അത്ര പ്രധാനമല്ലാത്തതിനാൽ, ടീം കോമ്പിനേഷൻ ക്രമീകരിക്കുന്നതിനും കളിക്കാരെ ഇത്തരത്തിലുള്ള ഗെയിമിൽ താളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള പ്രക്രിയയാണ് പരിശീലകർ സാധാരണയായി പിന്തുടരുന്നത്. എന്നാൽ, ഇത്തരമൊരു അപ്രധാന മത്സരത്തിലാണ് മൗറീഞ്ഞോയുടെ ഈ ചർച്ചാ വിഷയം. 79-ആം മിനിറ്റിലാണ് സംഭവം. റോമയുടെ അൾജീരിയൻ ഫുട്ബോൾ താരം ഹൗസം ഔവാറിനെ മൗറീഞ്ഞോ പിൻവലിച്ചു. പകരം…

Read More

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെയ്മർ ജൂനിയർ യൂറോപ്പ് വിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പിഎസ്ജി വിട്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ ചേർന്നിരിക്കുന്നു. സൗദി പ്രോ ലീഗ് ടീം ചൊവ്വാഴ്ചയാണ് (ഓഗസ്റ്റ് 15) സോഷ്യൽ മീഡിയ വഴി 31 കാരനായ ബ്രസീലിയൻ താരത്തെ സൈനിംഗ് സ്ഥിരീകരിച്ചത്. നേരത്തെ, നെയ്മറിന്റെ സൗദിയിലേക്കുള്ള യാത്രയുടെ വാർത്ത ബിബിസി സ്ഥിരീകരിച്ചിരുന്നു. നെയ്മറിന് വേണ്ടി 90 മില്ല്യൺ യൂറോ പിഎസ്ജിക്ക് അൽ ഹിലാൽ നൽകുമെന്നാണ് ബിബിസി റിപ്പോർട്ടിൽ. കൂടാതെ, ഈ സൗദി ലീഗ് ക്ലബ്ബിന് വ്യവസ്ഥകൾക്ക് പ്രസക്തമായ മറ്റ് ചില പണവും ചെലവഴിക്കേണ്ടി വരും. ഇറ്റാലിയൻ ട്രാൻസ്ഫർ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അൽ ഹിലാലുമായി നെയ്മർ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്തു. 2025 ജൂൺ 30 വരെ ആയിരിക്കും കരാർ. ബാഴ്‌സയിൽ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മർ പത്താം നമ്പർ ജേഴ്‌സി…

Read More

2023 ലെ ലീഗ് കപ്പ് സെമിഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും ഫിലാഡൽഫിയ യൂണിയനും തമ്മിൽ ഏറ്റുമുട്ടും. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇന്റർ മിയാമി മികച്ച പ്രകടനമാണ് ലീഗ്‌സ് കപ്പിൽ പുറത്തെടുക്കുന്നത്. ഇപ്പോഴിതാ ഇന്റർ മിയാമി ലീഗ്‌സ് കപ്പിന്റെ സെമി ഫൈനൽ വരെ എത്തി നില്കുന്നു. മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ, ഇന്റർ മിയാമി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്നാൽ, ഈ സെമി-ഫൈനൽ മത്സരത്തിൽ ഇതുവരെ ഉള്ളത് പോലെയല്ല കാര്യങ്ങൾ. MLS ഈസ്റ്റേൺ കോൺഫറൻസിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഫിലാഡൽഫിയ യൂണിയനാണ് സെമി ഫൈനൽ ഇന്റർ മിയാമിയുടെ എതിരാളി. അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ഒരു കളി പോലും ഇന്റർ മിയാമി MLS വമ്പന്മാരായ ഫിലാഡൽഫിയയോട് വിജയിച്ചിട്ടില്ല.എന്നാൽ ഇത്തവണ മെസ്സിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ മാറിമറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർ മിയാമി vs ഫിലാഡൽഫിയ യൂണിയൻ കിക്ക് ഓഫ് ടൈം, ലൈവ് സ്ട്രീമിംഗ് ഓഗസ്റ്റ് 15, ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4 മണിക്കാണ്…

Read More

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും. മികച്ച ലൈനപ്പുമായി ഇറങ്ങിയ ഇരു ടീമുകളും പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം ജയിക്കണമെന്ന തീവ്രയത്നത്തിലായിരുന്നു മത്സരത്തിനിരങ്ങിയത്. 90 മിനിറ്റ് മുഴുവൻ ആക്രമണവും പ്രത്യാക്രമണവും ഉണ്ടായെങ്കിലും ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ സമനിലയിൽ ഇരു ടീമുകൾക്കും കളം വിടേണ്ടി വന്നു. കളി തുടങ്ങി 18 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ മുഹമ്മദ് സലായുടെ അസിസ്റ്റിൽ ലൂയിസ് ഡയസ് ലിവർപൂളിന് ലീഡ് നൽകി. തുടർന്ന് 37-ാം മിനിറ്റിൽ ബെൻ ചിൽവെല്ലിന്റെ അസിസ്റ്റിൽ അക്സൽ ഡെസാസി ചെൽസിക്ക് വേണ്ടി തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളുടെയും ഒരു ഗോൾ ഓഫ്‌സൈഡ് കാരണം അനുവദിച്ചില്ല. ശേഷം, രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടിയില്ല. ഇതോടെയാണ് ചെൽസി-ലിവർപൂൾ മത്സരം സമനിലയിൽ പിരിഞ്ഞത്. സലായുടെ മികച്ച പാസ്സിലൂടെയാണ് ലിവർപൂൾ ആദ്യം സ്‌കോർ ചെയ്തത്. എന്നിരുന്നാലും, ചെൽസിക്ക് സമനിലയിലേക്ക് മടങ്ങാൻ അധികം സമയമെടുത്തില്ല. 37-ാം മിനിറ്റിൽ അക്സൽ…

Read More

ക്രിസ്റ്റനോ റൊണാൾഡോ, ബെൻസിമ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ സൗദി പ്രൊ ലീഗിനോട് യെസ് പറഞ്ഞ് നെയ്മർ. ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സൗദി പ്രൊ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാലാണ് ബ്രസീലിയൻ താരത്തെ ടീമിൽ എത്തിക്കുന്നത്. ട്രാൻസ്ഫർ തുകയായ 160 മില്യൺ നൽകി രണ്ട് വർഷത്തേക്കാണ് കരാർ. നെയ്മർ സമ്മതം മൂളിയതോടെ മറ്റുള്ള പേപ്പർ വർക്കുകൾ തയ്യാറാക്കുകയാണ് അൽ ഹിലാൽ ഇപ്പോൾ. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ നെയ്മറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നെയ്മർ ബാഴ്‌സയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, സാലറി പ്രശ്‌നം ഉള്ളത് കൊണ്ട് നിലവിൽ ബാഴ്‌സയ്ക്ക് നെയ്മറെ സൈൻ ചെയ്യാൻ ചെയ്യാൻ സാധ്യതയില്ല. മുമ്പ് രണ്ട് മൂന്ന് തവണ താരത്തെ തേടി അൽ ഹിലാൽ പോയെങ്കിലും നെയ്മർ തയ്യാറായിരുന്നില്ല. ബാഴ്സയിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ ടീമിലേക്കോ ആണ് നെയ്മറിന് പോകാൻ താല്പര്യം ഉണ്ടായിരുന്നത്. മുമ്പ് മെസ്സിയെ റെക്കോർഡ്…

Read More

ലോറിയന്റ് ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് 1 സീസണിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങി പിഎസ്ജി. എംബപ്പേയും നെയ്മറും ഇല്ലാതെയായിരുന്നു പിഎസ്ജി മത്സരത്തിനിരങ്ങിയത്. മത്സരത്തിൽ ഒരുപാട് മികച്ച അവസരങ്ങൾ പിഎസ്ജി താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. എംബാപ്പയുടെ അസാന്നിധ്യം കളിയിലുടനീളം കണ്ടിരുന്നു.കഴിഞ്ഞ സീസൺ അപേക്ഷിച്ച് അസെൻസിയോ, ഗോൺസാലോ റാമോസ് തുടങ്ങി ഒരുപാട് പുതിയ താരങ്ങളെ പിഎസ്ജി ടീമിൽ എത്തിച്ചിരുന്നു. ഏറ്റവും അവസാനമായി ബാഴ്സയിൽ നിന്ന് ഡെംബലെ ആയിരുന്നു എത്തിയത്. പരിക്ക് വിട്ട് മാറാത്തതിനാൽ ബ്രസീലിയൻ താരം നെയ്മർ കളിച്ചില്ല. മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയും നെയ്മറും ടീം വിടണമെന്ന് ക്ലബ്ബിനെ അറിയിച്ചിരുന്നു. എന്നാൽ, എംബപ്പേ ഒരു സീസൺ കൂടി പിഎസ്ജിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. നെയ്മറുടെ കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല. ആഗസ്റ്റ് 20ന് ടൗലോസിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ലൈൻ അപ്പ്. PSG XI: Donnarumma; Hakimi, Danilo, Skriniar, Lucas Hernández; Zaïre-Emery, Ugarte, Vitinha; Asensio, Gonçalo…

Read More