Author: footemxtra.com

ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പവും ട്രോഫി നേടാനാകാതെ ഹാരി കെയ്ൻ. താരത്തിന്റെ ബയേണിനൊപ്പമുള്ള അരങ്ങേറ്റമായിരുന്നു. ഇന്ന് നടന്ന ജർമൻ കപ്പ് ഫൈനലിൽ ലെയ്‌പ്‌സിഗിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ തോൽവി. രണ്ട് ദിവസം മുമ്പ് ബയേൺ മ്യൂണിക്ക് ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും തുകയായ 120 മില്യൺ യൂറോ മുടക്കി ഇംഗ്ലീഷ് ക്യപ്റ്റനെ ടീമിൽ എത്തിച്ചിരുന്നു. ഇന്നലെ മെഡിക്കൽ പൂർത്തിയാക്കിയ കെയ്ൻ ഇന്ന് ഫൈനലിൽ ടീമിനൊപ്പം ചേർന്നു. തുടക്കക്കാരനായ കെയ്നിന് ആദ്യ പതിനൊന്നിൽ ഇടം ലഭിച്ചിരുന്നില്ല. 64-ആം മിനിറ്റിൽ മാത്തുയ്‌സ് ടെലിന് പകരമായാണ് താരം ഇറങ്ങിയത്. ഹാരി കെയ്ൻ ഇറങ്ങുമ്പോഴേ ടീം 2-0 ന് പിറകിലായിരുന്നു. ശേഷം 68-ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ ലെയ്‌പ്‌സിഗ് വീണ്ടും ലീഡ് ഉയർത്തി. ആദ്യമായാണ് ലെയ്‌പ്‌സിഗ് ജർമൻ സൂപ്പർ കപ്പ് ചാമ്പ്യൻമാരാകുന്നത്. ടോട്ടൻഹാമിനൊപ്പം ട്രോഫി ഒന്നുമില്ലാതിരുന്ന താരം ബയേണിനൊപ്പം ജർമൻ സൂപ്പർ കപ്പ് നേടി ശാപം തീർക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്.എന്നാൽ, ഹാരി കെയ്ൻ ട്രോഫി ഉയർത്തുന്നത്…

Read More

തന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു അൽ ഹിലാലിനെതിരെ അൽ നാസറിന്റെ വിജയം. ആവേശോജ്വലമായ മത്സരത്തിൽ റൊണാൾഡോയാണ് അൽ നാസറിന് വേണ്ടി രണ്ട് ഗോളും നേടിയത്. റൊണാൾഡോ, മാനേ, ടെലിസ്‌കാ തുടങ്ങി മികച്ച നിരയുമായി ഇറങ്ങിയ അൽ നാസർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ച്‌ കളിക്കാൻ തുടങ്ങിയിരുന്നു. ആദ്യ പകുതി ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ ആധിപത്യമായിരുന്നു തുടക്കം മുതൽ. 51 -ആം മിനിറ്റിൽ അൽ ഹിലാലാണ് ആദ്യം സ്കോർ ചെയ്തത്. 71-ആം മിനിറ്റിൽ അൽ ഹിലാൽ ഗോളിന് ശ്രമിക്കവേ ഫൗൾ ചെയ്തതിന് അൽ നാസറിന്റെ അബ്ദുല്ല അൽ അമീരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ അൽ നാസർ പത്ത് പേരായി ചുരുങ്ങുകയായിരുന്നു. ശേഷം, സമ്മർദ്ദത്തിലായ അൽ നാസർ ഏഴ് മിനിട്ടുകൾക്ക് ശേഷം റൊണാൾഡോയിലൂടെ തിരിച്ചടിക്കുകയായിരുന്നു.…

Read More

മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ മാഴ്സെലോയ്ക്ക് CONMEBOL വിലക്ക്. ടാക്ലിങ്ങിനിടെ അർജന്റീനിയൻ ഡിഫൻഡറെ കാലൊടിഞ്ഞ സംഭവത്തെ തുടർന്നാണ് വിലക്ക്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ മാഴ്സെലോ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടത്. മനഃപൂർവമല്ലാത്ത സംഭവം നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ, കാലിന് മാരകമായ പരുക്ക് പറ്റിയ ലൂസിയാനോ സാഞ്ചസിന് മാഴ്‌സെലോ ഭാവി ആശംസകളും നേർന്നു. സംഭവം നടന്ന് 10 ദിവസങ്ങൾക്ക് ശേഷം, ഇപ്പോൾ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ CONMEBOL മാർസെലോയെ 3 മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. മത്സര വിലക്ക് കൂടാതെ മുൻ ബ്രസീൽ താരത്തിന് 6000 യൂറോ പിഴയും ലഭിക്കും. ലാറ്റിനമേരിക്കൻ ക്ലബ് ഫുട്‌ബോൾ ലീഗായ കോപ്പ ലിബർട്ടഡോഴ്‌സിൽ കഴിഞ്ഞയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഡീഗോ മഗഡോണ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ ഫ്ലുമിനെൻസും അർജന്റീനയുടെ അർജന്റീനോസ് ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം. മാഴ്സെലോ ബ്രസീലിയൻ ക്ലബിനായി കളിക്കുകയായിരുന്നു. പന്ത് കട്ട് ചെയ്യാൻ ശ്രമിക്കുമ്പോളായിരുന്നു സംഭവം. സാഞ്ചസിന്റെ പരിക്ക് വളരെ ഗൗരവമുള്ളതാണെന്ന്…

Read More

പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ലീഗ് മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മുൻ ലിവർപൂൾ താരം ഫിർമിനോ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹസമിനെ അൽ അഹ്ലി പരാജയപ്പെടുത്തിയത്. പ്രൊമോട്ടഡ് ടീമായി വന്ന അഹ്ലി മികച്ച താരനിരയുമായാണ് മത്സരത്തിനിറങ്ങിയത്. ഫർമിനോ, മുൻ സിറ്റി താരം മഹ്റസ്, മാക്സിമിൻ, കെസ്സി, മെൻഡി, ഇബാനസ് എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ ഫർമിനോ അൽ അഹ്ലിയെ രണ്ടു ഗോളിന് മുന്നിൽ എത്തിച്ചു. ആറാം മിനുട്ടിൽ ഹെഡറിലൂടെ ആയിരുന്നു ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ. നാലു മിനുട്ടിനുള്ളിൽ ഒരു ടാപിന്നിലൂടെ ഫർമിനോ വീണ്ടും വല കുലുക്കി. രണ്ടാം പകുതി 50-ആം മിനിറ്റിൽ അൽ ഹസം ഒരു ഗോൾ തിരിച്ചടിച്ചു. ശേഷം, 72-ആം മിനിറ്റിലാണ് ഫിർമിനോ ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് തികച്ചത്. ഇതോടെ അഹ്ലിയെ 3-1 എന്ന സ്‌കോറിൽ എത്തി. മത്സരത്തിൽ മുൻ സിറ്റി താരം മഹ്‌റെസ് ഒരു അസിസ്റ്റും…

Read More

2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഹാളണ്ട് വഴി സിറ്റി സ്‌കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് 36-ആം മിനിറ്റിൽ അൽവാരസിന്റെ അസിസ്റ്റിൽ ഹാലാൻഡിന്റെ രണ്ടാം ഗോളും വന്നു. ആദ്യ പകുതിക്ക് ശേഷം, നിരവധി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും 75-ആം മിനിറ്റിൽ റോഡ്രിയാണ് സിറ്റിയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ ബേൺലിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പ്രൊമോട്ടഡ് ടീമായി വന്ന ബേൺലി ഒരു ഓൺ ടാർഗറ്റ് മാത്രമേ കണ്ടെത്താനായുള്ളൂ. മാഞ്ചെസ്റ്റെർ സിറ്റി മുൻ താരം വിൻസെന്റ് കൊമ്പനി ആണ് ബേൺലിയുടെ കോച്ച്. കൂടാതെ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബേൺലി വിങ്ങർ അനസ് സറൂരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിൽ സിറ്റി കോച്ച് ഗാർഡിയോളക്ക് മഞ്ഞ കാർഡും കിട്ടിയിരുന്നു.

Read More

2023-24 സീസണിലെ എവേ കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ സ്പോർട്സ് കിറ്റ് നിർമാതാക്കളായ six5six ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർ. വയലറ്റും പിങ്കും ഇടകലർന്ന മനോഹരമായ പാറ്റേൺ ഡിസൈനാണ് ജേഴ്സിക്ക് നൽകിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വീഡിയോ വഴിയായിരുന്നു ജേഴ്സിയുടെ പ്രകാശനം. Dimitrios Diamantakos, മിറാൻഡ, ഫാറൂഖി, ഇഷാൻ പണ്ഡിത എന്നിവരെ ഉൾപ്പെടുത്തിത്തി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ. നിലവിൽ, ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുകയാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. ആഗസ്റ്റ് 13-ന് ഗോകുലം കേരളയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരം. ഇതിന് മുന്നോടിയായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കിറ്റ് പുറത്തിറക്കിയത്. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റും പുറത്തിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More

താൻ ലിവർപൂളിലേക്കില്ലെന്ന് ക്ലബ്ബിനെ അറിയിച്ച് ബ്രൈറ്റന്റെ മൊയ്‌സെസ് കൈസെഡോ. തനിക്ക് ചെൽസിയിൽ ചേരാൻ മാത്രമേ താൽപ്പര്യമുള്ളൂ എന്നും ക്ലബ്ബിനോട് പറഞ്ഞു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെ ചെൽസിയെ പിന്തള്ളി ലിവർപൂളിന്റെ 110 മില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോർഡ് കരാർ ബ്രൈറ്റൻ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം പെട്ടന്ന് മാറി മറിഞ്ഞിരിക്കുകയാണ്. മെയ് അവസാനം ചെൽസിയുമായി വ്യക്തിപരമായ നിബന്ധനകൾ മൊയ്‌സെസ് കൈസെഡോ അംഗീകരിച്ചിരുന്നു. കൂടാതെ ആൻഫീൽഡ് ക്ലബിൽ ഒരു മെഡിക്കൽ ബുക്ക് ചെയ്തിട്ടും ‘തന്റെ വാക്ക് പാലിക്കാനും’ ചെൽസിയിലേക്ക് മാത്രമേ മാറാനും ഉദ്ദേശിക്കുന്നുള്ളൂവെന്ന് അദ്ദേഹം ഇപ്പോൾ ലിവർപൂളിനെ അറിയിച്ചു. ഇതോടെ, ബ്രൈറ്റണുമായി കരാർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മൗറിസിയോ പോച്ചെറ്റിനോയുടെ ഭാഗം.

Read More

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങളെ സ്വന്തമാക്കിയിരുന്നു. മേസൺ മൗണ്ട്, ആന്ദ്രേ ഒനാന, റാസ്മസ് ഹോജ്‌ലണ്ട് എന്നിവരെയാണ് നിലവിൽ എറിക് ടെൻ ഹാഗ് തന്റെ ടീമിൽ ഉൾപ്പെടുത്തിയത്. അതേസമയം, പ്ലാനിൽ ഇല്ലാത്ത കളിക്കാരെ ഓഫ്‌ലോഡ് ചെയ്യാനും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നു. ഇംഗ്ലീഷ് റിപ്പോർട്ടുകൾ പ്രകാരം, ഹാരി മഗ്വറിനായി വെസ്റ്റ് ഹാമും യൂണൈറ്റഡും 30 ദശലക്ഷം പൗണ്ടിന് താരത്തെ വിൽക്കാൻ സമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഫ്രഡിന്റെ ക്ലബ്ബ് വിടൽ. ഫാബ്രിസിയോ റൊമാനോയാണ് ഫ്രെഡിന്റെ ഈ ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തത്. 2018-ലാണ് 58 മില്യൺ യൂറോ കൊടുത്ത് ഫ്രഡിനെ ശക്റ്റർ ഡോണെസ്റ്റിക്കിൽ നിന്നും വാങ്ങിയത്. 10 മില്യൺ യൂറോയാണ് താരത്തിന്റെ ട്രാൻസ്ഫർ ഫീയായി യൂണിറ്റഡിന് ലഭിച്ചത്. കൂടാതെ ബോണസ് ക്ലോസായി 5 മില്യണും യൂണൈറ്റഡിന്…

Read More

ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. സൗദി പ്രോ ലീഗിലേക്ക് പോയ എൻ’ഗോലോ കാന്റെയ്ക്ക് പകരക്കാരനായാണ് മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ചെൽസിയെ പ്രേരിപ്പിച്ചത്. എന്നിരുന്നാലും, താരത്തെ സ്വന്തമാക്കാനുള്ള ചെൽസിയുടെ ശ്രമം അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ട്രാൻസ്ഫർ ഫീ സംബന്ധിച്ച്. ചെൽസിയുടെ അവസാന ഓഫർ 100 മില്യൺ പൗണ്ട് വരെ എത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ചെൽസിയെ സംബന്ധിച്ചിടത്തോളം മോശം വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇക്വഡോർ ദേശീയ ടീം താരത്തെ ലിവർപൂളും പിന്തുടരുന്നുണ്ടായിരുന്നു. നിരവധി താരങ്ങളെ നഷ്ടമായതോടെ പുതിയൊരു മധ്യനിര താരത്തെ തേടുകയാണ് ലിവർപൂൾ. ഫാബിഞ്ഞോയും ജോർദാൻ ഹെൻഡേഴ്സണും പോയതിന് ശേഷം ഒരു പുതിയ മിഡ്ഫീൽഡറെ കൊണ്ടുവരാൻ പരിശീലകനായ യുർഗൻ ക്ലോപ്പ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. കൂടാതെ, മുമ്പ് നാബി കീറ്റ, ജെയിംസ് മിൽനർ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ എന്നിവരും ആൻഫീൽഡ്…

Read More

ഹാരി കെയ്ൻ വേണ്ടി ടോട്ടൻഹാമും ബയേൺമ്യൂണിക്കും ധാരണയായി എന്ന് റിപ്പോർട്ടുകൾ. ഏകദേശം 110 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ജർമൻ ചാമ്പ്യന്മാർ മുടക്കാൻ തയ്യാറാകുന്നത്. മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന് വേണ്ടി ബയേൺ സമീപിച്ചെങ്കിലും ടോട്ടൻഹാം സ്വീകരിച്ചിരുന്നില്ല. സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബയേണിന്റെ ഇത്തരമാരു നീക്കം. ഏതായാലും, ബയേണിന്റെ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കെയിനിന് വേണ്ടി മുടക്കാൻ തയ്യാറാകുന്നത്. താരത്തിന് വേണ്ടി മുമ്പ് മാഞ്ചസ്റ്റർ യൂണൈറ്റഡ് തുടങ്ങി പല ക്ലബ്ബ്കൾ സമീപിച്ചെങ്കിലും വിട്ട് കൊടുക്കാൻ സ്പർസ്‌ മാനേജ്‍മെന്റ് തയ്യാറായിരുന്നില്ല. പക്ഷെ, അടുത്ത കൊല്ലം കാലാവധി തീരുന്ന ഹാരി കെയ്‌നെ വിൽക്കാൻ ഈ കാര്യം ടോട്ടൻഹാം പരിഗണിച്ചേക്കും. നിലവിൽ ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയിട്ടുള്ള കെയ്ൻ കഴിഞ്ഞ സീസണിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 38 മത്സരങ്ങളിൽ നിന്നായി 30 ഗോളും 3 അസിസ്റ്റും ടോട്ടൻഹാമിനായി താരം നേടിയിരുന്നു. ഈ ട്രാൻസ്ഫർ നടക്കുകയെങ്കിൽ, ഹാരി കെയ്‌നിന്റെ…

Read More