ക്ലബ്ബ് വിടാൻ ഒരുങ്ങി ഹാരി കെയ്ൻ, ടോട്ടൻഹാമും ബയേണും തമ്മിൽ ധാരണയായി

footemxtra.com

Updated on:

harry kane to bayern

ഹാരി കെയ്ൻ വേണ്ടി ടോട്ടൻഹാമും ബയേൺമ്യൂണിക്കും ധാരണയായി എന്ന് റിപ്പോർട്ടുകൾ. ഏകദേശം 110 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ജർമൻ ചാമ്പ്യന്മാർ മുടക്കാൻ തയ്യാറാകുന്നത്.

മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന് വേണ്ടി ബയേൺ സമീപിച്ചെങ്കിലും ടോട്ടൻഹാം സ്വീകരിച്ചിരുന്നില്ല. സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബയേണിന്റെ ഇത്തരമാരു നീക്കം. ഏതായാലും, ബയേണിന്റെ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കെയിനിന് വേണ്ടി മുടക്കാൻ തയ്യാറാകുന്നത്.

harry kane to bayern

താരത്തിന് വേണ്ടി മുമ്പ് മാഞ്ചസ്റ്റർ യൂണൈറ്റഡ് തുടങ്ങി പല ക്ലബ്ബ്കൾ സമീപിച്ചെങ്കിലും വിട്ട് കൊടുക്കാൻ സ്പർസ്‌ മാനേജ്‍മെന്റ് തയ്യാറായിരുന്നില്ല. പക്ഷെ, അടുത്ത കൊല്ലം കാലാവധി തീരുന്ന ഹാരി കെയ്‌നെ വിൽക്കാൻ ഈ കാര്യം ടോട്ടൻഹാം പരിഗണിച്ചേക്കും.

നിലവിൽ ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയിട്ടുള്ള കെയ്ൻ കഴിഞ്ഞ സീസണിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 38 മത്സരങ്ങളിൽ നിന്നായി 30 ഗോളും 3 അസിസ്റ്റും ടോട്ടൻഹാമിനായി താരം നേടിയിരുന്നു.

ഈ ട്രാൻസ്ഫർ നടക്കുകയെങ്കിൽ, ഹാരി കെയ്‌നിന്റെ ട്രോഫി ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.