ലയണൽ മെസ്സി: ഇന്റർ മിയാമിയും നാഷ്‌വില്ലെയും തമ്മിലുള്ള ലീഗ്‌സ് കപ്പ് ഫൈനൽ എങ്ങനെ കാണാം?

footemxtra.com

Updated on:

LEAGUES CUP FINAL INTER MIAMI VS NASHVILLE

2023 ലെ ലീഗ് കപ്പ് ഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും എംൽഎസിൽ നാലാം സ്ഥാനക്കാരായ നാഷ്‌വില്ലെയും തമ്മിൽ ഏറ്റുമുട്ടും. 47 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഇന്റർ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ എത്തുന്നത്. സെമിഫൈനലിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് മിയാമി നാളെ ഇറങ്ങുക. അതേസമയം, മെക്സിക്കൻ ടീമായ മോൺട്രറേയെ ആണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാഷ്‌വില്ല സെമി ഫൈനലിൽ പരാജയപ്പെടുത്തിയത്. കൂടാതെ, ഇരു ടീമും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ഇന്റർ മിയാമി നാഷ്‌വില്ലയെ 2-1 പരാജയപ്പെടുത്തിയിട്ടുണ്ട്. മെസ്സി തന്നെയാണ് ഇന്റർ മിയാമിയുടെ ഏറ്റവും വലിയ കരുത്ത്. മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ ഇന്റർ മിയാമി ഇതുവരെ പരാജയപ്പെട്ടിട്ടില്ല.

inter miami leagues cup final
image credit: twitter

ഇന്റർ മിയാമി VS നാഷ്‌വില്ല മത്സരം എങ്ങനെ കാണാം?

ഇന്റർ മിയാമി vs നാഷ്‌വില്ല മത്സരത്തിന്റെ തത്സമയ ടെലികാസ്റ്റ് ഒരു ടിവി ചാനലിലും ലഭ്യമാകില്ല. ഇന്ത്യയിലെ പ്രേക്ഷകർക്ക് Apple TV+ ആപ്ലിക്കേഷനിലോ വെബ്‌സൈറ്റിലോ ഇന്റർ മിയാമി vs നാഷ്‌വില്ല എസ് സി തത്സമയ സ്ട്രീം കാണാൻ കഴിയും. ഇതിനായി സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണം. അതിനായി ഇന്ത്യൻ ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ Apple TV+ ഇറക്കിയിട്ടുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ ലീഗ്‌സ് കപ്പും മേജർ ലീഗ് സോക്കർ ആക്ഷൻ-പാക്ക്ഡ് മത്സരങ്ങളും കാണാൻ കഴിയും.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പ്രതിമാസ പ്ലാനിന് $12.99 (1243 രൂപ), സീസൺ പാസുകൾ $49 (4061 രൂപ) എന്നിങ്ങനെയാണ് നിരക്ക്. ഇന്റർ മിയാമി vs നാഷ്‌വില്ലെ മത്സരത്തിന്റെ സൗജന്യ തത്സമയ അപ്‌ഡേറ്റുകൾ ആഗ്രഹിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ലീഗ്സ് കപ്പിന്റെയും മേജർ ലീഗ് സോക്കറിന്റെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകൾ പിന്തുടരാം.

ഇന്റർ മിയാമി VS നാഷ്‌വില്ല കിക്ക് ഓഫ് ടൈം, ലൈവ് സ്ട്രീമിംഗ്

ഇന്റർ മിയാമി vs നാഷ്‌വില്ല തൽസമയ സ്ട്രീം ഇന്ത്യൻ വരിക്കാർക്കായി Apple TV+ ആപ്പിലും വെബ്‌സൈറ്റിലും ഓഗസ്റ്റ് 20 (ബുധൻ) ഇന്ത്യൻ സമയം പുലർച്ചെ 6:30 ന് സംപ്രേക്ഷണം ചെയ്യും.