Telegram Channel


Join Now

WhatsApp Channel


Join Now
ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ കുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്. ഞായറാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സോസിഡാഡ് കറ്റാലൻ പടയെ അട്ടിമറിച്ചത്. ഇതോടെ ബാഴ്‌സലോണയുടെ തുടർച്ചയായ 12 വിജയങ്ങൾക്ക് അവസാനമായി. പുതിയ പരിശീലകൻ പെല്ലെഗ്രിനോ മറ്റരാസോയ്ക്ക് കീഴിൽ ഉജ്ജ്വല ഫോമിലുള്ള സോസിഡാഡ് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ എട്ട് സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിലുടനീളം ബാഴ്‌സലോണ ആധിപത്യം പുലർത്തിയെങ്കിലും ഗോൾകീപ്പർ അലക്സ് റെമിറോയുടെ അവിശ്വസനീയമായ പ്രകടനമാണ് സോസിഡാഡിന് തുണയായത്. ബാഴ്സയുടെ നാല് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി.


Share.

Comments are closed.