2023-24 സീസണിലെ എവേ കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ സ്പോർട്സ് കിറ്റ് നിർമാതാക്കളായ six5six ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർ.

വയലറ്റും പിങ്കും ഇടകലർന്ന മനോഹരമായ പാറ്റേൺ ഡിസൈനാണ് ജേഴ്സിക്ക് നൽകിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വീഡിയോ വഴിയായിരുന്നു ജേഴ്സിയുടെ പ്രകാശനം. Dimitrios Diamantakos, മിറാൻഡ, ഫാറൂഖി, ഇഷാൻ പണ്ഡിത എന്നിവരെ ഉൾപ്പെടുത്തിത്തി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

kerala blasters away kit 2023 2024

നിലവിൽ, ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുകയാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. ആഗസ്റ്റ് 13-ന് ഗോകുലം കേരളയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരം.

ഇതിന് മുന്നോടിയായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കിറ്റ് പുറത്തിറക്കിയത്. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റും പുറത്തിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Shares: