ചെന്നൈയിൻ എഫ്‌സിയുടെ മുൻ ക്യാപ്റ്റൻ കോണർ ഷീൽഡ്‌സ് കംബോഡിയൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയിരിക്കുകയാണ്. കംബോഡിയൻ ചാമ്പ്യന്മാരായ പ്രീഹാ ഖാൻ റീച്ച് സ്വേ റീങ് എഫ്‌സിയുമായി താരത്തിന് കരാറുണ്ട്. 2026 മെയ് വരെയാണ് സ്കോട്ടിഷ് ഫോർവേഡായ ഷീൽഡ്‌സിന്റെ കരാർ. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്ട്രൈക്കർ ക്വാമെ പെപ്രയും നിലവിൽ ഭൂമിയുമായി ഈ ക്ലബ്ബിന്റെ ഭാഗമാണ്. 2024-25 ഐഎസ്എല്‍ സീസണില്‍ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി ഏറ്റവും കൂടുതൽ അവസരങ്ങൾ (76 chances) സൃഷ്ടിച്ച താരമാണ് ഷീൽഡ്‌സ്.
