arab club champions cup: 2023ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ ഷോർട്ടയെ 1-0 ന് പരാജയപ്പെടുത്തി അൽ നാസർ ഫൈനലിലേക്ക്. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ആദ്യമായാണ് അൽ നാസർ ഫൈനലിലേക്ക് കടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന് വേണ്ടി ഗോൾ നേടിയത്.
അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനൽ റൗണ്ടിൽ ബുധനാഴ്ച (9/8/2023) രാത്രി പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ വച്ചാണ് അൽ ഷോർട്ടയും അൽ നാസറും തമ്മിൽ ഏറ്റുമുട്ടിയത്.
ആദ്യ മിനിറ്റിൽ തന്നെ അൽ നാസർ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, മാഴ്‌സെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലെസ് എന്നിവരെ മുൻ നിർത്തി മികച്ച തുടക്കമിട്ടിരുന്നു.
ആദ്യ പകുതിയുടെ തുടക്കത്തിൽ അൽ നാസറിന് വേണ്ടി രണ്ട് ശ്രമങ്ങൾ ടാലിസ്കയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അൽ ഷോർട്ടയുടെ ഗോൾകീപ്പർ അൽ ഫദ്‌ലി രക്ഷപ്പെടുത്തി.
ഹാഫ്ടൈമിന് മുമ്പ് അൽ ഷോർട്ട ഫോർവേഡ് ഫർഹാന്റെ
അപകടകരമായ ലോംഗ് റേഞ്ച് ഷോട്ട് വന്നെങ്കിലും അൽ നാസർ ഗോൾകീപ്പർ അലഖിദി സുരക്ഷിതമായി തടുത്തു. ഇതോടെ, ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും അൽ നാസർ ആക്രമണത്തിന് കുറവ് വരുത്തിയില്ല. 51-ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് അൽ ഫദ്‌ലി തടുത്തു.
71-ാം മിനിറ്റിൽ മാനെയെ ഫൈസൽ ജാസിം ബോക്സിൽ വെച്ച് വീഴ്ത്തിയതിന് അൽ നാസറിന് പെനാൽറ്റി ലഭിച്ചു. ശേഷം, പെനാൽറ്റി ടേക്കറായി മുന്നോട്ട് വന്ന റൊണാൾഡോ സുരക്ഷിതമായി പന്ത് അൽ ഷോർട്ടയുടെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ, അൽ നാസർ 1-0 ന് മുന്നിലെത്തി.
88-ാം മിനിറ്റിൽ സാദിയോ മാനെയുടെ ക്രോസിൽ നിന്ന് റൊണാൾഡോ മികച്ച ഹെഡ്ഡർ ചെയ്‌തെങ്കിലും ഗോൾകീപ്പർ തട്ടിയകറ്റി.
തൊട്ട് പിന്നാലെ, അഹമ്മദ് ഫർഹാന്റെ ശ്രമത്തിലൂടെ അൽ ഷോർട്ട വീണ്ടും സമനില പിടിക്കാൻ ശ്രമിച്ചെങ്കിലും അലാഖിദി തടുക്കുകയായിരുന്നു.
നേരത്തെ അറബ് കപ്പിന്റെ അവസാന മിനിറ്റിൽ മികച്ച ഗോൾ നേടി ടീമിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചിരുന്നു. തുടർന്ന് രാജ കാസബ്ലാങ്കയ്‌ക്കെതിരെ മറ്റൊരു മികച്ച ഗോൾ നേടി ടീമിനെ സെമിയിലേക്ക് ഉയർത്തി.
എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം അവിടെ നിന്നില്ല. ഇത്തവണ സെമിയിൽ ഗോളടിച്ച് ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ചു. അതായത് കഴിഞ്ഞ പതിനാറും ക്വാർട്ടർ ഫൈനലും സെമി ഫൈനലും തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിച്ചു.
ഇതോടെ, അൽ നാസ്സർ 1 – 0 വിജയിച്ച് അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിലേക്ക് കടന്നു. ഫൈനലിൽ അൽ നാസ്സറിന് അൽ ഹിലാലിനേയോ, അൽ ഷബാബിനെയോ ആണ് നേരിടേണ്ടി വരിക.
RONALDO SCORES IN THE SEMIFINALS OF THE ARAB CLUB CHAMPIONS CUP
— Turbo Timo (@turbotimo96) August 9, 2023
4 Goals in 4 games 🔥🐐#Ronaldo #AlNassr pic.twitter.com/ErE5WbXXkB