Football Transfer Malayalam: സ്‌കോട്ട് മക്ടോമിനിയെ സ്വന്തമാക്കാനായി വെസ്റ്റ് ഹാം നൽകിയ ബിഡ് തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ്. 35 മില്യൺ പൗണ്ടിന്റെ ബിഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചത്. യുണൈറ്റഡിന്റെ പ്രതിരോധ താരം ഹാരി മഗ്വയറിനെയും മിഡ്ഫീൽഡർ മക്ടോനിനയെയും സ്വന്തമാക്കാനായി 65 മില്യന്റെ ഓഫറാണ് വെസ്റ്റ് ഹാം യുണൈറ്റഡിനായി നൽകിയിരുന്നത്. ബിഡ് നിരസിക്കപ്പെട്ടു എങ്കിലും പുതിയ ബിഡുമായി വെസ്റ്റ് ഹാം വരുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.
മധ്യനിരയിൽ മൊറോക്കൻ താരം അമ്രബതിനെ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫ്രെഡിനെയോ മക്ടോമിനയെയോ അവർക്ക് വിൽക്കേണ്ടതുണ്ട്. മൗണ്ട് എത്തിയതോടെ തന്നെ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറയും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മക്ടോമിനി ആദ്യ ഇലവനിൽ തന്നെ അവസരങ്ങൾ കുറവായിരുന്നു.
മക്ടോമിനിക്ക് 2025 വരെ നീളുന്ന കരാർ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട് 26കാരനായ മക്ടോമിനി. 2017ൽ മുതൽ താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.
Read More: സൗദി ക്ലബ് വേണ്ടെന്ന് പറഞ്ഞ കിലിയൻ എംബാപ്പെക്ക് നഷ്ടമായത് ഇവയാണ്.