ബ്രൈറ്റന്റെ മിഡ്ഫീൽഡർ മോയിസസ് കെയ്‌സെഡോയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെയും മറികടന്ന് ലിവർപൂൾ. ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ചെൽസി ഏറെ നാളായി മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. സൗദി പ്രോ ലീഗിലേക്ക് പോയ എൻ’ഗോലോ കാന്റെയ്ക്ക് പകരക്കാരനായാണ് മോയിസസ് കെയ്‌സെഡോയെ സൈൻ ചെയ്യാൻ ചെൽസിയെ പ്രേരിപ്പിച്ചത്.

എന്നിരുന്നാലും, താരത്തെ സ്വന്തമാക്കാനുള്ള ചെൽസിയുടെ ശ്രമം അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ട്രാൻസ്ഫർ ഫീ സംബന്ധിച്ച്. ചെൽസിയുടെ അവസാന ഓഫർ 100 മില്യൺ പൗണ്ട് വരെ എത്തിയെന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും, ചെൽസിയെ സംബന്ധിച്ചിടത്തോളം മോശം വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇക്വഡോർ ദേശീയ ടീം താരത്തെ ലിവർപൂളും പിന്തുടരുന്നുണ്ടായിരുന്നു. നിരവധി താരങ്ങളെ നഷ്ടമായതോടെ പുതിയൊരു മധ്യനിര താരത്തെ തേടുകയാണ് ലിവർപൂൾ.

ഫാബിഞ്ഞോയും ജോർദാൻ ഹെൻഡേഴ്സണും പോയതിന് ശേഷം ഒരു പുതിയ മിഡ്ഫീൽഡറെ കൊണ്ടുവരാൻ പരിശീലകനായ യുർഗൻ ക്ലോപ്പ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. കൂടാതെ, മുമ്പ് നാബി കീറ്റ, ജെയിംസ് മിൽനർ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ എന്നിവരും ആൻഫീൽഡ് വിട്ടു.

Moises Caicedo

ഫാബ്രിസിയോയുടെ അഭിപ്രായത്തിൽ ഇപ്പോൾ 110 ദശലക്ഷം പൗണ്ടിന് ബ്രൈറ്റണുമായി ഒരു കരാറിലെത്താൻ റെഡ്സിന് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

ലിവർപൂളും ഉടൻ തന്നെ താരവുമായി കരാർ ഉണ്ടാക്കും. ഇതോടെ, താരത്തിന് വേണ്ടി ഇനി ചെൽസി മുന്നോട്ട് വരാൻ ചാൻസില്ല. പ്രീമിയർ ലീഗ് നാളെ ആരംഭിക്കാനിരിക്കെ ഏത്രയും പെട്ടന്ന് മെഡിക്കൽ പൂർത്തിയാക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത്.

ഈയിടെയായി, ഇംഗ്ലീഷ് ഫുട്‌ബോളിൽ മൊയ്‌സസ് കെയ്‌സെഡോ എന്ന പേര് സജീവമായിരുന്നു. 21 കാരനായ മിഡ്ഫീൽഡർ യൂറോപ്യൻ മത്സരത്തിൽ ബ്രൈറ്റന്റെ വിജയത്തിന്റെ നെടും തൂണാണ്. 45 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 2 ഗോളും രണ്ട് 2 അസിറ്റും നേടിയിട്ടുണ്ട്.

Shares: