ക്രിസ്റ്റനോ റൊണാൾഡോ, ബെൻസിമ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ സൗദി പ്രൊ ലീഗിനോട് യെസ് പറഞ്ഞ് നെയ്മർ. ഫുട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സൗദി പ്രൊ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാലാണ് ബ്രസീലിയൻ താരത്തെ ടീമിൽ എത്തിക്കുന്നത്. ട്രാൻസ്ഫർ തുകയായ 160 മില്യൺ നൽകി രണ്ട് വർഷത്തേക്കാണ് കരാർ.

നെയ്മർ സമ്മതം മൂളിയതോടെ മറ്റുള്ള പേപ്പർ വർക്കുകൾ തയ്യാറാക്കുകയാണ് അൽ ഹിലാൽ ഇപ്പോൾ. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ നെയ്മറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

neymar to al hilal saudi

നെയ്മർ ബാഴ്‌സയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, സാലറി പ്രശ്‌നം ഉള്ളത് കൊണ്ട് നിലവിൽ ബാഴ്‌സയ്ക്ക് നെയ്മറെ സൈൻ ചെയ്യാൻ ചെയ്യാൻ സാധ്യതയില്ല.

മുമ്പ് രണ്ട് മൂന്ന് തവണ താരത്തെ തേടി അൽ ഹിലാൽ പോയെങ്കിലും നെയ്മർ തയ്യാറായിരുന്നില്ല. ബാഴ്സയിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ ടീമിലേക്കോ ആണ് നെയ്മറിന് പോകാൻ താല്പര്യം ഉണ്ടായിരുന്നത്. മുമ്പ് മെസ്സിയെ റെക്കോർഡ് തുക മുടക്കി സൗദിയിലെത്തിക്കാൻ അൽ ശ്രമം നടത്തിയിട്ടുണ്ട്.

Read More: ലീഗ് 1: ആദ്യ മത്സരത്തിൽ സമനില വഴങ്ങി പിഎസ്ജി

Shares: