ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിലേക്ക്. ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനാണ് അൽ ഹിലാലിനൊപ്പം നെയ്മർ വരുന്നത്. മുംബൈ സിറ്റിക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അൽ ഹിലാൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ബെൻസിമ ഇവരിൽ ആരെങ്കിലും ഒരാൾ ഇന്ത്യയിൽ എത്തുമെന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ നേരത്തെ പ്രതീക്ഷിച്ചിരുന്നു. മലേഷ്യയിലെ കൗലലമ്പൂരിൽ നടന്ന ചടങ്ങിൽ വെസ്റ്റ് സോൺ, ഈസ്റ്റ് സോൺ എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ തരം തിരിച്ചിരിക്കുന്നത്.
ഇന്ത്യൻ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ കൂടാതെ ഇറാനിയൻ ടീമായ എഫ് സി നസ്സാജി, ഉസ്ബെക്കിസ്ഥാൻ ടീമായ നാവ്ബാഹോർ എന്നീ ടീമുകളെയാണ് നെയ്മറിന്റെ അൽ ഹിലാലിന് ഗ്രൂപ്പ് ഡിയിൽ നേരിടേണ്ടി വരിക.
അതേസമയം, ഗ്രൂപ്പ് ഇയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ വരുന്നത്. ഇറാനിയൻ വമ്പന്മാരായ പെർസ്‌പോലീസ്, താജിക്കിസ്ഥാൻ ടീം ഇസ്റ്റിക്കോൽ, ഖത്തർ ടീം അൽ ദുഹൈൽ എന്നീ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ അൽനാസർ നേരിടുക. ഇറാനിയൻ ചാമ്പ്യന്മാരായ പെർസ്‌പോലീസ് തെന്നയാണ് ഗ്രൂപ്പിൽ റൊണാൾഡോയുടെ പ്രധാന എതിരാളി.
ഗ്രൂപ്പ് സിയിലാണ് കരിം ബെൻസിമ, കാന്റെ തുടങ്ങിയ താര നിരയുള്ള അൽ ഇത്തിഹാദ് വരുന്നത്. സൂപ്പർ താരങ്ങളുടെ ആദ്യ എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആയത് കൊണ്ട് തന്നെ ഫുട്ബോൾ ലോകം ആകാംഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് വേറിട്ട അനുഭവം തന്നെയായിരിക്കും സൂപ്പർ താരങ്ങൾക്ക്.
എഎഫ്‌സി ചാമ്പ്യൻ ലീഗ് വെസ്റ്റ് സോൺ ഗ്രൂപ്പുകൾ.
ഗ്രൂപ്പ് എ
പഖാതോർ
എഎൽ ഫയ്ഹ
അഹൽ എഫ്‌സി
അൽ ഐൻ എഫ്‌സി
ഗ്രൂപ്പ് ബി
അൽ സദ്ദ്
എഫ് സി നസാഫ്
അൽ ഫൈസലി
ഷാർജ എഫ്.സി
ഗ്രൂപ്പ് സി
അൽ ഇത്തിഹാദ്
സെപഹാൻ എസ്‌സി
എയർഫോഴ്സ് ക്ലബ്
എജിഎംകെ എഫ്സി
ഗ്രൂപ്പ് ഡി
അൽ ഹിലാൽ
എഫ് സി നാസാജി
മുംബൈ സിറ്റി എഫ്‌സി
നവബഹോർ
ഗ്രൂപ്പ് ഇ
പെർസെപോളിസ്
എഎൽ ദുഹൈൽ
എഫ്സി ഇസ്തിക്ലോൽ
അൽ നാസർ