ലോറിയന്റ് ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് 1 സീസണിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങി പിഎസ്ജി. എംബപ്പേയും നെയ്മറും ഇല്ലാതെയായിരുന്നു പിഎസ്ജി മത്സരത്തിനിരങ്ങിയത്.
മത്സരത്തിൽ ഒരുപാട് മികച്ച അവസരങ്ങൾ പിഎസ്ജി താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. എംബാപ്പയുടെ അസാന്നിധ്യം കളിയിലുടനീളം കണ്ടിരുന്നു.
കഴിഞ്ഞ സീസൺ അപേക്ഷിച്ച് അസെൻസിയോ, ഗോൺസാലോ റാമോസ് തുടങ്ങി ഒരുപാട് പുതിയ താരങ്ങളെ പിഎസ്ജി ടീമിൽ എത്തിച്ചിരുന്നു. ഏറ്റവും അവസാനമായി ബാഴ്സയിൽ നിന്ന് ഡെംബലെ ആയിരുന്നു എത്തിയത്.
പരിക്ക് വിട്ട് മാറാത്തതിനാൽ ബ്രസീലിയൻ താരം നെയ്മർ കളിച്ചില്ല. മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയും നെയ്മറും ടീം വിടണമെന്ന് ക്ലബ്ബിനെ അറിയിച്ചിരുന്നു. എന്നാൽ, എംബപ്പേ ഒരു സീസൺ കൂടി പിഎസ്ജിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. നെയ്മറുടെ കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല.
ആഗസ്റ്റ് 20ന് ടൗലോസിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.
ലൈൻ അപ്പ്.
PSG XI: Donnarumma; Hakimi, Danilo, Skriniar, Lucas Hernández; Zaïre-Emery, Ugarte, Vitinha; Asensio, Gonçalo Ramos, Kang-In Lee
Lorient XI: Mvogo; Meïté, Laporte, Talbi; Kalulu, Makengo, Abergel, Le Goff; Faivre, Dieng, Le Bris