2023-2024 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ടർഫ് മൂറിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ആധിപത്യമായിരുന്നു കളി മുഴുവൻ.
കളിയുടെ നാലാം മിനിറ്റിൽ തന്നെ ഹാളണ്ട് വഴി സിറ്റി സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് 36-ആം മിനിറ്റിൽ അൽവാരസിന്റെ അസിസ്റ്റിൽ ഹാലാൻഡിന്റെ രണ്ടാം ഗോളും വന്നു. ആദ്യ പകുതിക്ക് ശേഷം, നിരവധി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും 75-ആം മിനിറ്റിൽ റോഡ്രിയാണ് സിറ്റിയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്.
മത്സരത്തിൽ ബേൺലിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പ്രൊമോട്ടഡ് ടീമായി വന്ന ബേൺലി ഒരു ഓൺ ടാർഗറ്റ് മാത്രമേ കണ്ടെത്താനായുള്ളൂ. മാഞ്ചെസ്റ്റെർ സിറ്റി മുൻ താരം വിൻസെന്റ് കൊമ്പനി ആണ് ബേൺലിയുടെ കോച്ച്.
കൂടാതെ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബേൺലി വിങ്ങർ അനസ് സറൂരി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിൽ സിറ്റി കോച്ച് ഗാർഡിയോളക്ക് മഞ്ഞ കാർഡും കിട്ടിയിരുന്നു.