മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ റിലീസ് ചെയ്യൽ തുടരുന്നു. ഹാരി മഗ്വേറിന് ശേഷം ഇനി ഫ്രെഡും യൂണൈറ്റഡ് വിട്ടു. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷിലേക്കാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പോകുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചില താരങ്ങളെ സ്വന്തമാക്കിയിരുന്നു. മേസൺ മൗണ്ട്, ആന്ദ്രേ ഒനാന, റാസ്മസ് ഹോജ്‌ലണ്ട് എന്നിവരെയാണ് നിലവിൽ എറിക് ടെൻ ഹാഗ് തന്റെ ടീമിൽ ഉൾപ്പെടുത്തിയത്.
അതേസമയം, പ്ലാനിൽ ഇല്ലാത്ത കളിക്കാരെ ഓഫ്‌ലോഡ് ചെയ്യാനും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നു. ഇംഗ്ലീഷ് റിപ്പോർട്ടുകൾ പ്രകാരം, ഹാരി മഗ്വറിനായി വെസ്റ്റ് ഹാമും യൂണൈറ്റഡും 30 ദശലക്ഷം പൗണ്ടിന് താരത്തെ വിൽക്കാൻ സമ്മതിച്ചു.
ഇതിന് പിന്നാലെയാണ് ഫ്രഡിന്റെ ക്ലബ്ബ് വിടൽ. ഫാബ്രിസിയോ റൊമാനോയാണ് ഫ്രെഡിന്റെ ഈ ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തത്. 2018-ലാണ് 58 മില്യൺ യൂറോ കൊടുത്ത് ഫ്രഡിനെ ശക്റ്റർ ഡോണെസ്റ്റിക്കിൽ നിന്നും വാങ്ങിയത്.
10 മില്യൺ യൂറോയാണ് താരത്തിന്റെ ട്രാൻസ്ഫർ ഫീയായി യൂണിറ്റഡിന് ലഭിച്ചത്. കൂടാതെ ബോണസ് ക്ലോസായി 5 മില്യണും യൂണൈറ്റഡിന് ലഭിച്ചട്ടുണ്ട്. ഫെനർബാസെയ്‌ക്കൊപ്പം ചേരാൻ ബ്രസീലിയൻ താരവും അനുമതി നൽകിയിട്ടുണ്ട്.
മെഡിക്കലിനായി ഫ്രെഡ് ഉടൻ തുർക്കിയിലേക്ക് പോകും. തടസ്സങ്ങളൊന്നുമില്ലെങ്കിൽ, അടുത്ത ദിവസങ്ങളിൽ ഫ്രെഡിനെ ക്ലബ്ബ് അനാവരണം ചെയ്യും.
ഫ്രെഡിന്റെ വിടവാങ്ങൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൊറോക്കൻ മിഡ്ഫീൽഡർ സോഫിയാൻ അംറബത്തിനെ സൈൻ ചെയ്യാൻ വഴിയൊരുക്കും. അംറാബത്തിന്റെ ട്രാൻസ്ഫർ ഫീ സംബന്ധിച്ച് യുണൈറ്റഡ് ഫിയോറന്റീനയുമായി ചർച്ചകൾ ആരംഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇനി ഡോണി വാൻ ഡി ബീക്കും പോയാൽ അംറബത്തിനെ സ്വന്തമാക്കാനുള്ള മാൻ യുണൈറ്റഡിന്റെ ശ്രമം കൂടുതൽ എളുപ്പമാകും.