സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും. മികച്ച ലൈനപ്പുമായി ഇറങ്ങിയ ഇരു ടീമുകളും പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം ജയിക്കണമെന്ന തീവ്രയത്നത്തിലായിരുന്നു മത്സരത്തിനിരങ്ങിയത്. 90 മിനിറ്റ് മുഴുവൻ ആക്രമണവും പ്രത്യാക്രമണവും ഉണ്ടായെങ്കിലും ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ സമനിലയിൽ ഇരു ടീമുകൾക്കും കളം വിടേണ്ടി വന്നു.
കളി തുടങ്ങി 18 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ മുഹമ്മദ് സലായുടെ അസിസ്റ്റിൽ ലൂയിസ് ഡയസ് ലിവർപൂളിന് ലീഡ് നൽകി. തുടർന്ന് 37-ാം മിനിറ്റിൽ ബെൻ ചിൽവെല്ലിന്റെ അസിസ്റ്റിൽ അക്സൽ ഡെസാസി ചെൽസിക്ക് വേണ്ടി തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളുടെയും ഒരു ഗോൾ ഓഫ്സൈഡ് കാരണം അനുവദിച്ചില്ല. ശേഷം, രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടിയില്ല. ഇതോടെയാണ് ചെൽസി-ലിവർപൂൾ മത്സരം സമനിലയിൽ പിരിഞ്ഞത്.
സലായുടെ മികച്ച പാസ്സിലൂടെയാണ് ലിവർപൂൾ ആദ്യം സ്കോർ ചെയ്തത്. എന്നിരുന്നാലും, ചെൽസിക്ക് സമനിലയിലേക്ക് മടങ്ങാൻ അധികം സമയമെടുത്തില്ല. 37-ാം മിനിറ്റിൽ അക്സൽ ഡെസാസി ചെൽസിക്ക് വേണ്ടി തിരിച്ചടിച്ചു. തൊട്ടടുത്ത മിനിറ്റിൽ പന്ത് വീണ്ടും ലിവർപൂളിന്റെ വലയിൽ വീണെങ്കിലും ഇത്തവണ റഫറി വിഎആറിന്റെ സഹായത്തോടെ ഗോൾ റദ്ദാക്കി.