Author: footemxtra.com
Inter Milan will host Juventus in the 23rd week of Serie A 2023-2024, at the Giuseppe Meazza Stadium, on Monday (5/2) at midnight IST. The match could determine the final Scudetto result this season. Inter have their strongest competitor at the top of Serie A, Juventus. Currently, Inter are one point ahead of the Bianconeri who are in second place. If you win, Inter will widen the distance to four points. The gap can be further away because the Narazzurri have one more game remaining. Not surprisingly, some parties feel that this duel could determine the final result of Serie…
Manchester United recorded a dramatic 4-3 victory away to Wolverhampton Wanderers, on Friday (2/2) IST. Despite winning, conceding three goals is not a slick record. Not surprisingly, after the victory, social media was busy talking about the figure of the Red Devils goalkeeper, Andre Onana. The Manchester United goalkeeper was highlighted for his poor performance with a club he has not even been a season at. The match against Wolves was the fifth time Onana failed to create a cleansheet in his last five matches. In total, in 22 Premier League appearances, Onana has only recorded six cleansheets. An additional…
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിലേക്ക്. ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനാണ് അൽ ഹിലാലിനൊപ്പം നെയ്മർ വരുന്നത്. മുംബൈ സിറ്റിക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അൽ ഹിലാൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ബെൻസിമ ഇവരിൽ ആരെങ്കിലും ഒരാൾ ഇന്ത്യയിൽ എത്തുമെന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ നേരത്തെ പ്രതീക്ഷിച്ചിരുന്നു. മലേഷ്യയിലെ കൗലലമ്പൂരിൽ നടന്ന ചടങ്ങിൽ വെസ്റ്റ് സോൺ, ഈസ്റ്റ് സോൺ എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ തരം തിരിച്ചിരിക്കുന്നത്. ഇന്ത്യൻ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ കൂടാതെ ഇറാനിയൻ ടീമായ എഫ് സി നസ്സാജി, ഉസ്ബെക്കിസ്ഥാൻ ടീമായ നാവ്ബാഹോർ എന്നീ ടീമുകളെയാണ് നെയ്മറിന്റെ അൽ ഹിലാലിന് ഗ്രൂപ്പ് ഡിയിൽ നേരിടേണ്ടി വരിക. അതേസമയം, ഗ്രൂപ്പ് ഇയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ വരുന്നത്. ഇറാനിയൻ വമ്പന്മാരായ പെർസ്‌പോലീസ്, താജിക്കിസ്ഥാൻ ടീം ഇസ്റ്റിക്കോൽ, ഖത്തർ ടീം അൽ ദുഹൈൽ എന്നീ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ അൽനാസർ നേരിടുക. ഇറാനിയൻ ചാമ്പ്യന്മാരായ…
AFC ചാമ്പ്യൻസ് ലീഗ് കളിക്കാനൊരുങ്ങി റൊണാൾഡോ: അൽ-നാസർ vs ഷബാബ് അൽ-അഹ്ലി പ്ലേ ഓഫ് മത്സരം എങ്ങനെ കാണാം?
തന്റെ ആദ്യ AFC ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിനാണ് റൊണാൾഡോയും കൂട്ടരും തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നടക്കുന്ന 2023-24-ലെ പ്ലേ ഓഫ് മത്സരത്തിൽ അൽ-നാസർ ഷബാബ് അൽ-അഹ്‌ലിയെ നേരിടും. റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിലാണ് മത്സരം. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023-24 പ്ലേ ഓഫിൽ ചൊവ്വാഴ്ച രാത്രി റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ യുഎഇ ടീമായ ഷബാബ് അൽ-അഹ്‌ലിയെ നേരിടുന്നത്. ചാമ്പ്യൻസ് ലീഗിന്റെ 1995 എഡിഷനിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അൽ-നാസർ, ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ താലിസ്ക, സാഡിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി ശക്തമായ ടീമുമായാണ് ഇറങ്ങുന്നത്. 2021-2022 സീസണിൽ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയതിനാൽ അൽ-നാസറിന് ഗ്രൂപ്പ് ഘട്ടങ്ങൾ നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ, അൽ-നാസർ തികച്ചും വ്യത്യസ്തമായി തന്നെയാണ് ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ ഉൾപ്പടെ മികച്ച താരനിര ഉണ്ടെന്നുള്ളത് തന്നെയാണ് പ്രധാന…
ലോകോത്തര ഫുട്ബോൾ ലീഗുകൾ ആയ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങിയ പല മത്സരങ്ങളും കായിക പ്രേമികൾക്ക് എവിടെ അല്ലെങ്കിൽ എങ്ങനെ കാണും എന്ന് അറിയാറില്ല. എന്നാൽ, ഈ മൂന്ന് ലീഗുകളും ഇന്ത്യയിൽ sports18 ചാനലിൽ കാണാൻ കഴിയും. ഇനിമുതൽ, ഇന്ത്യയുടെ സ്വന്തം ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും നമുക്ക് Sports18 ചാനലിൽ കാണാൻ കഴിയും. ഇന്ത്യയിൽ അതിവേഗം വളരുന്ന ചാനലുകളിലൊന്നാണ് സ്പോർട്സ് 18. 2022 ഏപ്രിലിലാണ് Viacom18 ഈ സ്‌പോർട്‌സ് ചാനൽ ഇന്ത്യയിൽ ആരംഭിച്ചത്. 16 മാസങ്ങൾക്ക് ശേഷം, ഫിഫ ലോകകപ്പ്, വനിതാ ഐപിഎൽ, മുൻനിര ഫുട്‌ബോൾ ലീഗുകളായ ലാ ലിഗ, സീരീ എ, ലിഗ് 1 തുടങ്ങി നിരവധി മെഗാ സ്‌പോർട്‌സ് ഇവന്റുകൾ ഇതിനകം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന, ഇന്ത്യ vs അയർലൻഡ് പരമ്പരയും ഇന്ത്യയിലെ സ്‌പോർട്‌സ് 18 ചാനലിൽ മാത്രമേ സംപ്രേക്ഷണം ചെയ്യൂ. വരാനിരിക്കുന്ന Sports18 പ്രോഗ്രാമുകളിൽ IND vs IRE,…
2023 ലെ ലീഗ് കപ്പ് ഫൈനലിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമിയും എംൽഎസിൽ നാലാം സ്ഥാനക്കാരായ നാഷ്‌വില്ലെയും തമ്മിൽ ഏറ്റുമുട്ടും. 47 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഇന്റർ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ എത്തുന്നത്. സെമിഫൈനലിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് മിയാമി നാളെ ഇറങ്ങുക. അതേസമയം, മെക്സിക്കൻ ടീമായ മോൺട്രറേയെ ആണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാഷ്‌വില്ല സെമി ഫൈനലിൽ പരാജയപ്പെടുത്തിയത്. കൂടാതെ, ഇരു ടീമും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ഇന്റർ മിയാമി നാഷ്‌വില്ലയെ 2-1 പരാജയപ്പെടുത്തിയിട്ടുണ്ട്. മെസ്സി തന്നെയാണ് ഇന്റർ മിയാമിയുടെ ഏറ്റവും വലിയ കരുത്ത്. മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ ഇന്റർ മിയാമി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇന്റർ മിയാമി VS നാഷ്‌വില്ല മത്സരം എങ്ങനെ കാണാം? ഇന്റർ മിയാമി vs നാഷ്‌വില്ല മത്സരത്തിന്റെ തത്സമയ ടെലികാസ്റ്റ് ഒരു ടിവി ചാനലിലും ലഭ്യമാകില്ല. ഇന്ത്യയിലെ പ്രേക്ഷകർക്ക് Apple TV+ ആപ്ലിക്കേഷനിലോ…
പ്രീമിയർ ലീഗ് ടോപ് സ്‌കോറർ, ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ഇതൊക്കെയാണ് മാഞ്ചെസ്റ്റർ സിറ്റി സ്ട്രൈക്കെർ ഏർലിങ് ഹാലൻഡിന്റെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ. പക്ഷെ, ഇതൊക്കെയായിട്ടും ഫൈനലുകൾ എത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഹാലൻഡ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ യുവേഫ സൂപ്പർ കപ്പിലും ഇതേ കാര്യം തന്നെ. കഴിഞ്ഞ വർഷമായിരുന്നു ജർമൻ വമ്പന്മാരായ ഡോർട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് ടീമായ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് ഹാലാൻഡ് എത്തുന്നത്. താരത്തെ ടീമിലെത്തിക്കാൻ പ്രധാന കാരണവും ഈ ഗോളടി തന്നെയാണ്. 89 മത്സരങ്ങളിൽ നിന്നായി 86 ഗോളുകളാണ് ഹാലാൻഡ് ഡോർട്മുണ്ടിനായ് നേടിയത്. അതിന് മുമ്പ് സാൽസ്‌ബർഗിനായി കളിച്ച താരം അവിടെയും ഗോളടിയുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. 29 മത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് സാൽസ്‌ബർഗിനായി നേടിയത്. എന്നാൽ, ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ലീഗായ പ്രീമിയർ ലീഗിൽ എത്തിയ ഹാലാൻഡ് ഇവിടെ ഗോളടിക്കാൻ കഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. വന്ന ആദ്യ…
യൂറോപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഫൈനലിൽ സ്പാനിഷ് ടീമും നിലവിലെ യുവേഫ യൂറോപ്പ ചാമ്പ്യന്മാരുമായിട്ടുള്ള സെവിയ്യയെ ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റി തോൽപ്പിച്ചത്. പെനാൽറ്റിയിലായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ട്രെബിളിന് പിന്നാലെ സൂപ്പർ കപ്പും നേടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ 1-1 ആയ മത്സരത്തിൽ പെനാൽറ്റിയിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തുകയായിരുന്നു. പെനാൽറ്റിയിൽ 5-4 എന്ന സ്‌കോറിൽ ആണ് സിറ്റി വിജയിച്ചത്. ആദ്യ പകുതിയിൽ യൂസഫ് എൽ നെസിരിയുടെ മികച്ച ഹെഡ്ഡറിലൂടെ സെവില്ല മുന്നിട്ടു നിന്നു. പിന്നീട് ഗോൾ എന്ന് തോന്നിപ്പിക്കുന്ന മികച്ച അവസരങ്ങൾ സെവിയ്യയ്ക്ക് ലഭിച്ചെങ്കിലും മാൻ സിറ്റി ഗോൾ കീപ്പർ എഡേഴ്‌സൻ തടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ആയിരുന്നു സിറ്റിയുടെ സമനില ഗോൾ. റോഡ്രിയുടെ പാസിൽ ഇംഗ്ലീഷ് സ്ട്രൈക്കെർ കോൾ പാമറാണ് സ്‌കോർ ചെയ്തത്. ഇതോടെ സമനിലയിലായ മത്സരം പെനൽറ്റിയിലേക്ക് പോയി. പെനാൽറ്റിയിൽ, 5-4 എന്ന നിലയിൽ നിൽക്കവേ അവസാന കിക്ക് എടുക്കാൻ വന്ന സെവിയ്യയുടെ…
‘സ്പെഷ്യൽ വൺ’ എന്ന് വേണം ജോസ് മൗറീഞ്ഞോയുടെ മികച്ച പരിശീലക ജീവിതത്തെ വിശേഷിപ്പിക്കാൻ. കാരണം, ഫുട്ബോളിൽ ഒരു ചർച്ച സൃഷ്ടിക്കേണ്ടത് എങ്ങനെയാണ് എന്ന് കൃത്യമായി മൗറീഞ്ഞോയ്ക്ക് അറിയാം. മത്സരത്തിൽ ഒരു ഫുട്ബോൾ താരത്തെ കുറച്ച് കളിപ്പിച്ചതാണ് ഇത്തവണയും അദ്ദേഹം ചർച്ചയിൽ എത്തിച്ചിരിക്കുന്നത്. ഇത്തരമൊരു സംഭവം മനഃപൂർവം ചെയ്തതാണെന്നാണ് ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ നിലവിലെ പരിശീലകന്റെ അഭിപ്രായം. കൂടാതെ, മത്സരത്തിൽ അൽബേനിയൻ ക്ലബ്ബായ പാർട്ടിസാനി ടിറാനയെ 2-1ന് റോമ പരാജയപ്പെടുത്തുകയും ചെയ്തു. പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തങ്ങളുടെ അവസാനത്തെ സൗഹൃദ മത്സരമായിരുന്നു എഎസ് റോമ പാർട്ടിസാനി ടിറാനയോട് കളിച്ചത്. മത്സരഫലം അത്ര പ്രധാനമല്ലാത്തതിനാൽ, ടീം കോമ്പിനേഷൻ ക്രമീകരിക്കുന്നതിനും കളിക്കാരെ ഇത്തരത്തിലുള്ള ഗെയിമിൽ താളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള പ്രക്രിയയാണ് പരിശീലകർ സാധാരണയായി പിന്തുടരുന്നത്. എന്നാൽ, ഇത്തരമൊരു അപ്രധാന മത്സരത്തിലാണ് മൗറീഞ്ഞോയുടെ ഈ ചർച്ചാ വിഷയം. 79-ആം മിനിറ്റിലാണ് സംഭവം. റോമയുടെ അൾജീരിയൻ ഫുട്ബോൾ താരം ഹൗസം ഔവാറിനെ മൗറീഞ്ഞോ പിൻവലിച്ചു. പകരം…
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെയ്മർ ജൂനിയർ യൂറോപ്പ് വിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ഇപ്പോഴിതാ ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പിഎസ്ജി വിട്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ ചേർന്നിരിക്കുന്നു. സൗദി പ്രോ ലീഗ് ടീം ചൊവ്വാഴ്ചയാണ് (ഓഗസ്റ്റ് 15) സോഷ്യൽ മീഡിയ വഴി 31 കാരനായ ബ്രസീലിയൻ താരത്തെ സൈനിംഗ് സ്ഥിരീകരിച്ചത്. നേരത്തെ, നെയ്മറിന്റെ സൗദിയിലേക്കുള്ള യാത്രയുടെ വാർത്ത ബിബിസി സ്ഥിരീകരിച്ചിരുന്നു. നെയ്മറിന് വേണ്ടി 90 മില്ല്യൺ യൂറോ പിഎസ്ജിക്ക് അൽ ഹിലാൽ നൽകുമെന്നാണ് ബിബിസി റിപ്പോർട്ടിൽ. കൂടാതെ, ഈ സൗദി ലീഗ് ക്ലബ്ബിന് വ്യവസ്ഥകൾക്ക് പ്രസക്തമായ മറ്റ് ചില പണവും ചെലവഴിക്കേണ്ടി വരും. ഇറ്റാലിയൻ ട്രാൻസ്ഫർ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അൽ ഹിലാലുമായി നെയ്മർ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്തു. 2025 ജൂൺ 30 വരെ ആയിരിക്കും കരാർ. ബാഴ്‌സയിൽ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മർ പത്താം നമ്പർ ജേഴ്‌സി…